അയല്‍വാസിയുടെ റോട്ട് വീലര്‍ നായ്ക്കള്‍ ആക്രമിച്ചു; യുവാവിന്റെ ചെവി അറ്റ നിലയിൽ
Tuesday, September 26, 2023 2:57 PM IST
പാലക്കാട്: ഷൊര്‍ണൂര്‍ പരുത്തിപാറയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. പരുത്തിപാറ സ്വദേശി മഹേഷിനാണ് പരിക്കേറ്റത്.
ഇയാളുടെ ശരീരമാകെ നായ്ക്കള്‍ കടിച്ചുകീറിയ നിലയിലാണ്. മേല്‍ചുണ്ട് മുറിഞ്ഞിട്ടുണ്ട്. ചെവി പൂര്‍ണമായി അറ്റുപോയി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ ആറിന് എസ്എന്‍ ട്രസ്റ്റ് സ്കൂള്‍ റോഡില്‍വച്ചാണ് സംഭവം. രാവിലെ പാല്കച്ചവടത്തിനായി പോയ മഹേഷിനെ അയല്‍വാസിയുടെ റോട്ട് വീലര്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
വൈകിട്ട് അഴിച്ചുവിടാറുള്ള നായ്ക്കളെ രാവിലെ തിരികെ പൂട്ടിയിട്ടിരുന്നില്ല. ഇതാണ് യുവാവിനെ ആക്രമിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.