നായ്ക്കളുടെ കാവലിൽ കഞ്ചാവ് വില്പന നടന്ന വീട്ടില്‍ മോഷണശ്രമം; രണ്ടുപേര്‍ പിടിയില്‍
Tuesday, September 26, 2023 11:02 AM IST
കോട്ടയം: കുമാരനെല്ലൂരിൽ നായ്ക്കളുടെ കാവലില്‍ കഞ്ചാവ് വില്പന നടന്ന വീട്ടില്‍ മോഷണശ്രമം. വില കൂടിയ നായ്ക്കളെയും മീനുകളെയും മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസിന്റെ പിടിയിലായി.
കോട്ടയം സ്വദേശികളായ റൊണാള്‍ഡോ, ജേക്കബ് എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
ഇവര്‍ പ്രതിയായ ഡോഗ് ഹോസ്റ്റല്‍ ഉടമ റോബിന്റെ സുഹൃത്തുക്കളാണെന്ന് പോലീസിന് സംശയമുണ്ട്. മോഷണശ്രമത്തെ തുടര്‍ന്ന് പൂട്ടിയിട്ട വീടിനും സ്ഥലത്തിനും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
അതേസമയം കഞ്ചാവ് കച്ചവടം നടത്തിയ പ്രതിക്കായി തിരച്ചിൽ പോലീസ് ഊർജിതമാക്കി. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
റോബിൻ ജോർജ് ഓടിരക്ഷപ്പെട്ട ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും അന്വേഷണസംഘം അറിയിച്ചു.