ന്യൂ​ഡ​ൽ​ഹി: ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ എം. ​രാ​ജേ​ശ്വ​ര റാ​വു​വി​ന്‍റെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി. ഈ ​നി​യ​മ​ന​ത്തി​ന് ക്യാ​ബി​ന​റ്റി​ന്‍റെ അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗീ​കാ​രം ന​ൽ​കി.

2020 ഒ​ക്ടോ​ബ​റി​ൽ മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് രാ​ജേ​ശ്വ​ര റാ​വു​വി​നെ ആ​ർ​ബി​ഐ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്. 2016 ന​വം​ബ​റി​ലാ​ണ് റാ​വു​വി​നെ ആ​ർ​ബി​ഐ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര ബി​രു​ദ​വും ബി​സി​ന​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ റാ​വു 1984-ൽ ​സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ ചേ​ർ​ന്നു.

ന്യൂ​ഡ​ൽ​ഹി​യി​ലെ ബാ​ങ്കിം​ഗ് ഓം​ബു​ഡ്‌​സ്മാ​നാ​യും അ​ഹ​മ്മ​ദാ​ബാ​ദ്, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലെ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ റീ​ജി​യ​ണ​ൽ ഓ​ഫീ​സു​ക​ളി​ലും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1934ലെ ​ആ​ർ​ബി​ഐ നി​യ​മം അ​നു​സ​രി​ച്ച്, സെ​ൻ​ട്ര​ൽ ബാ​ങ്കി​ന് നാ​ല് ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ​മാ​ർ ആ​വ​ശ്യ​മാ​ണ്.