കരുവന്നൂർ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടെന്ന് സ്പീക്കർ
Saturday, September 23, 2023 10:46 PM IST
കണ്ണൂർ: കരുവന്നൂർ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ മുഖത്തേറ്റ കറുത്ത പാടെന്ന് സ്പീക്കർ എ.എൻ. ഷംസീർ. സഹകരണ മേഖലയിൽ ചില തെറ്റായ പ്രവണതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിക്കാൻ സഹകരണ മേഖല വടി കൊടുക്കരുതെന്നും അദ്ദേഹം പാർട്ടിക്കാർക്ക് മുന്നറിയിപ്പ് നൽകി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ മുന്നറിയിപ്പുമായി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തി. ഈ രീതിയിൽ പോയാൽ പാർട്ടിക്ക് ഭാവിയുണ്ടാവില്ലെന്നും ജനങ്ങൾ കൈയൊഴിയുമെന്നും ജനവിധി എതിരാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗൗരവത്തോടെ നീങ്ങാൻ നേതാക്കൾ തയാറാകണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.