ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഏ​റെ ഉ​റ്റു​നോ​ക്കു​ന്ന വ​നി​താ സം​വ​ര​ണ ബി​ല്‍ 454 എംപിമാരുടെ പി​ന്തു​ണ​യോ​ടെ ലോ​ക്‌​സ​ഭ പാ​സാ​ക്കി. ര​ണ്ടു പേ​ര്‍ ബി​ല്ലി​നെ എ​തി​ര്‍​ത്തു.

എ​ട്ടു മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ലാ​ണ് ബി​ല്‍ പാ​സാ​യ​ത്. നി​യ​മ​സ​ഭ​ക​ളി​ലേ​ക്കും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കും സ്ത്രീ​ക​ള്‍​ക്ക് 33% സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് വ​നി​താ സം​വ​ര​ണ ബി​ല്‍.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, എ.​എം. ആ​രി​ഫ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഹൈ​ബി ഈ​ഡ​ൻ എ​ന്നി​വ​ർ വ​നി​താ സം​വ​ര​ണ ബി​ല്ലി​ൽ ഭേ​ദ​ഗ​തി നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു വ​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ ഈ ​ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കും പി​ന്നാ​ക്ക​ക്കാ​ർ​ക്കും ഉ​പ​സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി മു​ന്പോ​ട്ടു വ​ച്ച ഭേ​ദ​ഗ​തി നി​ർ​ദേ​ശം സ​ഭ ശ​ബ്ദ​വോ​ട്ടോ​ടെ ത​ള്ളി.

സ്ലി​പ്പ് ന​ല്‍​കി​യാ​ണ് ബി​ല്ലി​നു​മേ​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ത്തി​യ​ത്. വോ​ട്ടെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ലോ​ക്‌​സ​ഭ​യി​ലെ​ത്തി​യി​രു​ന്നു. നാ​രി ശ​ക്തി വ​ന്ദ​ന്‍ അ​ധി​നി​യം' എ​ന്നാ​ണ് ബി​ല്ലി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ബി​ല്‍ നാ​ളെ രാ​ജ്യ​സ​ഭ പ​രി​ഗ​ണി​ക്കും.'