വയനാട് ഡിസിസി മുന്‍ പ്രസിഡന്റ് പി.വി. ബാലചന്ദ്രന് അന്തരിച്ചു
Wednesday, September 20, 2023 1:09 PM IST
കല്‍പ്പറ്റ: വയനാട് ഡിസിസി മുന്‍ പ്രസിഡന്റും നിലവിൽ സിപിഎം സഹയാത്രികനുമായ അമ്പലവയല്‍ നരിക്കുണ്ട് ചന്ദ്ര എസ്റ്റേറ്റില്‍ പി.വി. ബാലചന്ദ്രന് (77) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മീനകുമാരി. മക്കള്‍: മിഥുന് ചന്ദ്ര (അമേരിക്ക), നിഷ ചന്ദ്ര (കാനഡ).
വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായിരുന്ന ബാലചന്ദ്രന് 2021 ഒക്ടോബര്‍ അഞ്ചിനാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ചത്. പാര്‍ട്ടി നേതാക്കളില്‍ ചിലരുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് രാജിയിലേക്ക് നയിച്ചത്. പിന്നീട് സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു.
കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതിയംഗം, കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം പ്രസിഡന്റ്, ഡിസിസി വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, കെപിസിസി നിര്‍വാഹക സമിതിയംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
അമ്പലവയല്‍ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്തംഗം, ജില്ലാ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും ബാലചന്ദ്രൻ പ്രവര്‍ത്തിച്ചിട്ടുണ്ട്.