ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുന്നുവെന്ന് എം.വി. ഗോവിന്ദന്
Friday, September 15, 2023 8:56 PM IST
ന്യൂഡൽഹി: ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. നിയമസഭയിലെ അടിയന്തര പ്രമേയത്തിന്റെ ലക്ഷ്യം ഇതായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസിന് പിന്നില്‍ അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ വിജയത്തിന്റെ തിള്ളക്കം കോണ്‍ഗ്രസ് ഇല്ലാതാക്കിയെന്നും ഗോവിന്ദന് പറഞ്ഞു.
സോളാര്‍ കേസിലെ പരാതിക്കാരി ജയിലില്‍വച്ച് എഴുതിയ കത്തിന്റെ ഗുണഭോക്താക്കള്‍ ഇടതുപക്ഷമല്ലെന്ന് ഗോവിന്ദന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
.