ഭോ​പാ​ൽ: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ നി​പ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ണ​ൽ ട്രൈ​ബ​ൽ യൂ​ണി​വേ​ഴ്സി​റ്റി(​ഐ​ജി​എ​ന്‍​ടി​യു).

അ​മ​ർ​കാ​ന്ത​കി​ലെ കാ​മ്പ​സി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ നി​പ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന യു​ജി, പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​പ്പ​ൺ കൗ​ൺ​സി​ലിം​ഗി​നാ​യി കേ​ര​ള​ത്തി​ൽ നി​ന്ന് എ​ത്തി​യ​വ​ർ​ക്കു​ൾ​പ്പെ​ടെ ഈ ​ഉ​ത്ത​ര​വ് ക​ടു​ത്ത ദു​രി​ത​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ, വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡോ ​വി. ശി​വ​ദാ​സ​ൻ എം​പി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. നി​പ പ​രി​ശോ​ധ​നയ്​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ​രി​മി​ത​മാ​ണെ​ന്നും നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ഗം ല​ഭി​ക്കി​ല്ലെ​ന്നും ശി​വ​ദാ​സ​ൻ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചു.