മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയവർ പിടിയിൽ
Wednesday, September 13, 2023 11:54 PM IST
ആലപ്പുഴ: വിവിധ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ട് പേരെ ചെങ്ങന്നൂർ പോലീസ് പിടികൂടി.
ചെങ്ങന്നൂർ കീച്ചേരിമേൽ ചരിവ്പുരയിടത്തിൽ കനകൻ(49), മുളവൂർ പേഴക്കാപ്പിള്ളി തട്ടുപറമ്പ് പുത്തൻവീട്ടിൽ കുട്ടപ്പൻ(64) എന്നിവരാണ് പിടിയിലായത്.
കുട്ടപ്പൻ നിർമിക്കുന്ന മുക്കുപണ്ടങ്ങൾ കനകൻ വിവിധ ബാങ്കുകളിൽ പണയം വച്ച് പണം തട്ടിയെടുക്കുകയായിരുന്നു. ചെങ്ങന്നൂരിലെ ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും 18 ലക്ഷം രൂപയോളം തട്ടിയെടുത്തതിന് ബാങ്ക് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
2021 മുതൽ പല ദിവസങ്ങളിലായി കനകൻ ബാങ്കിലെത്തി മുക്കുപണ്ടം പണയം വയ്ക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.