"ഉറച്ച നിലപാട്, കേരള കോൺഗ്രസ് - എം യുഡിഎഫിലേക്കില്ല'
Monday, September 11, 2023 6:27 PM IST
കോട്ടയം: കേരള കോൺഗ്രസ് - എം യുഡിഎഫിലേക്ക് കൂടുമാറുമെന്ന അഭ്യൂഹങ്ങൾ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി.
എൽഡിഎഫിൽ തുടരുക എന്നത് തങ്ങളുടെ ഉറച്ച നിലപാടാണെന്നും അതിൽ മാറ്റമില്ലെന്നും ജോസ് വ്യക്തമാക്കി. തങ്ങൾ മുന്നണി മാറണമെന്ന ആഗ്രഹമുള്ളത് മാധ്യമങ്ങൾക്കാണ്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് - എം വോട്ടുകൾ ചോർന്നെന്ന പ്രചരണവും ജോസ് നിഷേധിച്ചു. മണ്ഡലത്തിൽ തങ്ങൾക്കുള്ള രാഷ്ട്രീയ അടിത്തറ അടിസ്ഥാനമാക്കിയുള്ള മുഴുവൻ വോട്ടുകളും ലഭിച്ചു.
എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ചില പ്രത്യേക സാഹചര്യങ്ങളുണ്ടാകാറുണ്ട്. പുതുപ്പള്ളിയിലെ ആ സാഹചര്യം "ഉമ്മൻ ചാണ്ടി ഫാക്ടർ' ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.