കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ലൈംഗികമായി ഉപദ്രവിച്ച ഡോ. മനോജിനെതിരെ മറ്റൊരു പരാതി കൂടി.

2018ല്‍ ഇവിടെ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറാണ് പീഡന പരാതി നല്‍കിയിരിക്കുന്നത്.

ആദ്യം വന്ന പരാതിയില്‍ പോലീസ് മനോജിന്‍റെ മൊഴിയെടുത്തു എന്നല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിരുന്നില്ല. 2019ല്‍ നടന്ന പീഡനം സംബന്ധിച്ചാണ് ആദ്യം പരാതി വന്നത്. മറ്റൊരു പരാതികൂടി വന്നതോടെ മനോജിനെ ഉടന്‍ കസ്റ്റഡിയിലെടുത്തേക്കും.