തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ബി​ജെ​പി​യു​ടെ വോ​ട്ട് വാ​ങ്ങി​യെ​ന്ന് ത​നി​ക്ക് സം​ശ​യം ഉ​ണ്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. വോ​ട്ടെ​ണ്ണു​മ്പോ​ള്‍ അ​ത് മ​ന​സി​ലാ​കും.

മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​ക്ക് 19,000ല്‍​പ​രം വോ​ട്ടു​ണ്ട്. ചാ​ണ്ടി ഉ​മ്മ​ന്‍ ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഈ ​വോ​ട്ടു​വാ​ങ്ങ​ല്‍ ആ​ണ് കാ​ര​ണം. അ​ത​ല്ല​യെ​ങ്കി​ല്‍ ചാ​ണ്ടി ജ​യി​ക്കി​ല്ല എ​ന്ന​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ചെ​റി​യ ഭൂ​രിപ​ക്ഷ​ത്തി​നാ​യാ​ലും ജെ​യ്ക് ജ​യി​ക്കും. ആ​രു ജ​യി​ച്ചാ​ലും വ​ലി​യ ഭൂ​രി​പ​ക്ഷ​മു​ണ്ടാ​വു​ക​യി​ല്ല. വോ​ട്ടിം​ഗ് വെെകി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം ക​ള​ക്ട​ര്‍ നി​ഷേ​ധി​ച്ചി​തും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ​ര്‍​ക്കാ​രി​ന്‍റെ ആ​ണി​ക്ക​ല്ല് ഇ​ള​ക്കു​ന്ന വി​ധി​യാ​യി​രി​ക്കും പു​തു​പ്പ​ള്ളി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണ​ത്തി​നും അ​ദ്ദേ​ഹം മ​റു​പ​ടി ന​ല്‍​കി. ഈ ​വി​ധി​യോ​ടെ സ​ര്‍​ക്കാ​രി​ന്‍റെ ആ​ണി​ക്ക​ല്ല് ഇ​ള​കു​ക​യ​ല്ല കൂ​ടു​ത​ല്‍ ഉ​റ​യ്ക്കു​ക​യാ​ണു​ണ്ടാ​വു​ക എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞദിവസമാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. എല്‍ഡിഎഫിനായി ജെയ്ക് സി. തോമസും യുഡിഎഫിനായി ചാണ്ടി ഉമ്മനും എന്‍ഡിഎയ്ക്കായി ലിജിന്‍ ലാലുമാണ് പ്രധാനമായി മത്‌സര രംഗത്തുണ്ടായിരുന്നത്.

72.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വിജയിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പും. ഈ വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.