ന്യൂ​ഡ​ല്‍​ഹി: യു​കെ​യി​ലു​ള്ള വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും ഇ​ന്ത്യ​ക്കാ​രെ​ന്ന് റി​പ്പോ​ര്‍​ട്ട്. 2023ല്‍ ​ഇ​തു​വ​രെ 1,42,848 സ്റ്റു​ഡ​ന്‍റ് വീ​സ​ക​ളാ​ണ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ന​ല്‍​കി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. യു​കെ​യി​ലെ​ത്തി​യ വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ന്ത്യ​ക്കാ​രാ​ണ്.

ഒ​രു വ​ര്‍​ഷം കൊ​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ൾ​ക്കാ​യി യു​കെ ന​ല്‍​കു​ന്ന വീ​സ​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 54 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ണി​ല്‍ 92,965 സ്റ്റു​ഡ​ന്‍റ് വീ​സ​ക​ളാ​ണ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് ല​ഭി​ച്ച​ത്.

ഇ​ന്ത്യ​ക്കാ​ര്‍ ക​ഴി​ഞ്ഞാ​ല്‍ ചൈ​ന​യി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് യു​കെ​യി​ല്‍ ഏ​റ്റ​വു​മ​ധി​ക​മു​ള്ള​ത്. 43,552 ആ​ശ്രി​ത വീ​സ​ക​ളാ​ണ് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കി​ടെ ഇ​ന്ത്യ​ക്കാ​ര്‍​ക്കാ​യി ന​ല്‍​കി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​റ്റ​വു​മ​ധി​കം ആ​ശ്രി​ത വീ​സ ന​ല്‍​കി​യ​ത് നൈ​ജീ​രി​യ​യി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ്.

67,516 ആ​ശ്രി​ത വീ​സ​ക​ളാ​ണ് യു​കെ അ​ധി​കൃ​ത​ര്‍ നൈ​ജീ​ര​യ​ക്കാ​ര്‍​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത്. 2019 ജൂ​ണി​ന് ശേ​ഷം ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഗ്രാ​ന്‍​ഡു​ക​ളി​ല്‍ ഏ​ഴി​ര​ട്ടി വ​ര്‍​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.

ഈ ​വ​ര്‍​ഷം യു​കെ​യി​ല്‍ എ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 2022നേ​ക്കാ​ള്‍ 23 ശ​ത​മാ​നം വ​ര്‍​ധ​ന​യു​ണ്ടാ​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.