പത്ത് പേരുമായി കളിച്ച് ആഴ്സണൽ ജയിച്ചു; രണ്ടാം ജയം
Tuesday, August 22, 2023 6:31 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് വിജയം. ക്രിസ്റ്റൽ പാലസിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ആഴ്സണലിന്റെ ജയം.
53-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി മാർട്ടിൻ ഒഡെഗാർഡ് ഗോളാക്കി മാറ്റുകയായിരുന്നു. 67-ാം മിനിറ്റിൽ ടോമിയാസു ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ആഴ്സണൽ മല്‍സരം പൂര്‍ത്തിയാക്കിയത്.
തുടർച്ചയായ രണ്ടാം ജയവുമായി ആഴ്സണൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. ഒരു ജയവും ഒരു തോൽവിയുമായി ക്രിസ്റ്റൽ പാലസ് പതിനൊന്നാമതാണ്.