തൃ​ശൂ​ർ: താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ 14 വ​യ​സു​കാ​ര​ന്‍റെ വ​യ​റ്റി​ൽ സ​ർ​ജി​ക്ക​ൽ ക്ലി​പ്പ് മ​റ​ന്നു​വ​ച്ച​താ​യി പ​രാ​തി. തൃ​ശൂ​ർ ദ​യാ ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യാ​ണ് പി​ഴ​വ് സം​ഭ​വി​ച്ച​ത്.

വ​യ​റ്റി​നു​ള്ളി​ൽ പ​ഴു​പ്പ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ട്ടി​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക്ലി​പ്പ് എ​ടു​ത്തു​മാ​റ്റി.

സം​ഭ​വ​ത്തി​ൽ കു​ട്ടി​യു​ടെ കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.