ആലപ്പുഴയില്‍ മത്സ്യതൊഴിലാളി കടലില്‍ വീണ് മരിച്ചു
Tuesday, August 15, 2023 2:31 PM IST
ആലപ്പുഴ: കടലില്‍ പോയ മത്സ്യതൊഴിലാളി വള്ളത്തില്‍നിന്ന് വീണ് മരിച്ചു. പുന്നപ്ര തെക്ക് പനയ്ക്കല്‍ സെബാസ്റ്റ്യന്‍(38) ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒന്നോടെ തോട്ടപ്പള്ളി തുറമുഖത്തുനിന്ന് 10 കിലോമീറ്റര്‍ അകലെവച്ചാണ് അപകടം. മീന്‍ പിടിക്കുന്നതിനിടെ കാലില്‍ കയര്‍ കുരുങ്ങി ഇയാള്‍ കടലിലേക്ക് വീഴുകയായിരുന്നു.
നീന്തല്‍ അറിയാമായിരുന്നെങ്കിലും കാലില്‍ കയര്‍ കുരുങ്ങിയതിനാല്‍ രക്ഷപെടാനായില്ല. മറ്റ് മത്സതൊഴിലാളികള്‍ ഏറെ പ്രയാസപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.