ഗണേശ ശരണം! മണ്ഡലത്തിലെ ഗണപതി ക്ഷേത്ര നവീകരണത്തിന് ഫണ്ടുമായി സ്പീക്കർ
Monday, August 7, 2023 6:05 PM IST
കണ്ണൂർ: മിത്ത് വിവാദത്തിൽ പെട്ടിരിക്കുന്നതിനിടെ, സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ ഫണ്ട് അനുവദിച്ച് സ്പീക്കർ എ.എൻ. ഷംസീർ.
തലശേരി കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിലെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ നൽകുന്നതിന് ഭരണാനുമതി ലഭിച്ചതായി ഷംസീർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ക്ഷേത്രത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവച്ചാണ് ഷംസീർ ഇക്കാര്യം അറിയിച്ചത്.
പഴമയുടെ പ്രൗഢി നിലനിർത്തികൊണ്ട് കുളം മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും സെപ്റ്റംബറോടെ ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്നും ഷംസീർ അറിയിച്ചു.