ബേക്കല്‍കോട്ട സന്ദര്‍ശിക്കാനെത്തിയ സുഹൃത്തുക്കള്‍ക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേര് അറസ്റ്റില്‍
Monday, July 24, 2023 8:58 AM IST
കാസര്‍ഗോഡ്: മേല്‍പ്പറമ്പില്‍ സദാചാര ആക്രമണം. ബേക്കല്‍കോട്ട സന്ദര്‍ശിച്ച് മടങ്ങിയ പെണ്‍കുട്ടികളടക്കമുള്ള സംഘത്തെ നാട്ടുകാര്‍ തടഞ്ഞു വച്ച് ആക്രമിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മൂന്ന് പെണ്‍കുട്ടികള്‍ അടക്കമുള്ള ആറു പേര് ബേക്കല്‍ക്കോട്ട സന്ദര്‍ശിച്ച ശേഷം സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇവര്‍ പ്രതികരിച്ചതോടെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതിനിടെ യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. യുവാക്കളുടെ പരാതിയില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അബ്ദുല്‍ മന്‍സൂര്‍, റഫീക്ക്, മുഹമദ് നിസാം എന്നിവരാണ് അറസ്റ്റിലായത്.