രാഹുൽ ഗാന്ധിയും എ.കെ. ആന്റണിയും മന്ത്രിമാരും പുതുപ്പള്ളി പള്ളിയിലെത്തി
Thursday, July 20, 2023 8:18 PM IST
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് അന്തിമോപചാരം അർപ്പിക്കാനായി രാഹുൽ ഗാന്ധി, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തുടങ്ങിയവർ പുതുപ്പള്ളി പള്ളിയിലെത്തി.
കൊച്ചിയിലെത്തി റോഡ് മാർഗമാണ് രാഹുൽ ഗാന്ധി പുതുപ്പള്ളിയിൽ എത്തിയത്. എ.കെ. ആന്റണി ഭാര്യ എലിസബത്തിനൊപ്പമാണ് എത്തിയത്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ. വാസവൻ തുടങ്ങിയവരും അന്തിമോപചാരം അർപ്പിക്കാനെത്തി.