ആത്മീയതയിൽ അനുഷ്ഠിതമായ പൊതുപ്രവർത്തനം; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് കാതോലിക്ക ബാവ
Tuesday, July 18, 2023 12:10 PM IST
കോട്ടയം: ആത്മീയതയിൽ അനുഷ്ഠിതമായ പൊതുപ്രവർത്തനത്തിന്റെ ഉടമയായിരുന്നു ഉമ്മൻ ചാണ്ടി എന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അനുസ്മരിച്ചു.
സമാനതകളില്ലാത്ത ജനനായകൻ ആയിട്ടാണ് ഉമ്മൻ ചാണ്ടി അറിയപ്പെടുക. മലങ്കര ഓർത്തഡോക്സ് സഭാംഗമെന്ന നിലയിൽ അദ്ദേഹത്തിന്റെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്നും ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെ എന്നും കാതോലിക്ക ബാവ പറഞ്ഞു.