അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയ ബംഗ്ലാദേശ് യുവതി പിടിയിൽ
Tuesday, June 27, 2023 11:11 AM IST
ന്യൂഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയതിന് ബംഗ്ലാദേശ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോൺ കണ്ടെത്തിയെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ, ക്ഷേത്രത്തിന് സമീപം ഒരു സ്ത്രീ ഡ്രോൺ പറത്തുന്നത് കണ്ടതായി അക്ഷർധാം ക്ഷേത്ര ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ് മണ്ഡാവലി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് യുവതിയെ പിടികൂടിയത്.
യുവതി നേരത്തെയും ക്ഷേത്രത്തിന് മുകളിലൂടെ ഡ്രോൺ പറത്താൻ ശ്രമിച്ചിരുന്നതായി പോലീസ് പറഞ്ഞു. യുവതിയെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.