എഐ കാമറയിലെ പിഴവുകൾ; ഇന്ന് അവലോകനയോഗം
Friday, June 9, 2023 5:57 AM IST
തിരുവനന്തപുരം: എഐ കാമറയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഇന്നു രാവിലെ 11ന് സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം വിലയിരുത്തും. മോട്ടോർ വാഹന വകുപ്പ്, റോഡ് സുരക്ഷാ അഥോറിറ്റി, കെൽട്രോണ്‍, നാഷണൽ ഇൻഫർമാറ്റിക് സെന്റർ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
എഐ കാമറയുടെ പ്രവർത്തനങ്ങളിൽ നിരവധി പോരായ്മകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ന് അവലോകന യോഗം ചേരുന്നത്. മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ചതായി എഐ കാമറ കണ്ടെത്തിയിരുന്നു. നന്പർ പ്ലേറ്റിൽ പതിച്ചിരിക്കുന്ന സ്ക്രൂ പൂജ്യമായി കണക്കാക്കിയ സംഭവവും ഉണ്ട്.