വേനലവധി ഏപ്രിലിലേക്ക് നീട്ടിയത് പിൻവലിച്ചു, സ്കൂൾ പ്രവൃത്തി ദിനം 205 ആക്കും
സ്വന്തം ലേഖകൻ
Wednesday, June 7, 2023 10:59 PM IST
തിരുവനന്തപുരം: സ്കൂൾ അധ്യയന ദിവസങ്ങൾ 205 ആക്കി പുന:ക്രമീകരിച്ചു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.
210 അധ്യയന ദിനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ വിദ്യാഭ്യാസ കലണ്ടറിലാണ് മാറ്റം വരുത്തുന്നത്. വേനലവധി ഏപ്രിൽ ആറ് മുതൽ ആക്കിയതിലും മാറ്റംവരുത്തി. മാർച്ച് 31ന് തന്നെ സ്കൂളുകൾ അടയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.
ശനിയാഴ്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പു നൽകി. കെഎസ്ടിഎ അടക്കമുള്ള അധ്യാപക സംഘടനകൾ പരസ്യമായി രംഗത്ത് വന്നതിനെ തുടർന്നാണ് സർക്കാർ ഇതുമായി ബന്ധപ്പെട്ട പുനരാലോചന നടത്തിയത്.