മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
Tuesday, June 6, 2023 10:51 PM IST
ഇടുക്കി: മൂന്നാറിൽ വീണ്ടും ഒറ്റയാൻ പടയപ്പ ഇറങ്ങി. പലചരക്ക് കടയ്ക്കുനേരെ പടയപ്പ ആക്രമണം നടത്തി. ചെക്കനാട് എസ്റ്റേറ്റ് സ്വേദേശി പുണ്യവേലിന്റെ കടയ്ക്കു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കടയുടെ വാതിൽ തകർത്തു. 19 ാം തവണയാണ് പുണ്യവേലിന്റെ കടയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്.