തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ വ​ഴി ആ​ദ്യ​ദി​നം 28,891 പേ​ർ​ക്ക് പി​ഴ ചു​മ​ത്തി. ഇ​ന്ന് രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ളാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പു​റ​ത്തു വി​ട്ട​ത്.

726 കാ​മ​റ​ക​ളി​ൽ 692 എ​ണ്ണ​മാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ൽ പ്ര​വ​ർ​ത്തി​ച്ച് തു​ട​ങ്ങി​യ​ത്. 250 രൂ​പ​മു​ത​ൽ 3000 രൂ​പ​വ​രെ പി​ഴ ഈ​ടാ​ക്കാ​ൻ ക​ഴി​യു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി​യ വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് ഉ​ട​ൻ നോ​ട്ടീ​സ് അ​യ​യ്ക്കും. ഇ​തി​നൊ​പ്പം മൊ​ബൈ​ൽ ന​ന്പ​രി​ലേ​ക്ക് എ​സ്എം​എ​സും ല​ഭി​ക്കും.

കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കെ​ൽ​ട്രോ​ണി​ന്‍റെ ജീ​വ​ന​ക്കാ​ർ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​നു കൈ​മാ​റും. തു​ട​ർ​ന്ന് നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ ചി​ത്രം പ​രി​ശോ​ധി​ച്ച ശേ​ഷം മോ​ട്ടോ​ർ​വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്.

ഹെ​ൽ​മെ​റ്റ്, സീ​റ്റ് ബെ​ൽ​റ്റ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്ക​ൽ, സി​ഗ്ന​ൽ ലം​ഘ​നം, ഡ്രൈ​വിം​ഗി​നി​ടെ​യു​ള്ള മൊ​ബൈ​ൽ​ ഫോ​ണ്‍ ഉ​പ​യോ​ഗം, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ര​ണ്ടി​ല​ധി​കം യാ​ത്ര​ക്കാ​ർ, നോ ​പാ​ർ​ക്കി​ങ്, അ​തി​വേ​ഗം എ​ന്നീ നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് കാ​മ​റ​ക​ൾ വ​ഴി ക​ണ്ടെ​ത്തു​ന്ന​ത്.