ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ
Monday, June 5, 2023 5:58 PM IST
തിരുവനന്തപുരം: ലോക കേരള സഭ ഭൂലോക തട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ നാലു കേരള സഭ കൊണ്ട് നാടിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിമാരും പരിവാരങ്ങൾക്കും വിദേശത്തു പോയി പണം കൊള്ളയടിക്കാനുള്ള മാർഗം മാത്രമാണ് ലോക കേരള സഭ.
കോടിക്കണക്കിനു രൂപ ഖജനാവിൽനിന്നു ചെലവാക്കിയിട്ട് ഒരു വ്യവസായി പോലും കേരളത്തിൽ മുതൽ മുടക്കാൻ വന്നിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.