കോട്ടയം: എംജി സർവകലാശാല വൈസ് ചാൻസലറായി ഡോ. സി.ടി. അരവിന്ദകുമാറിന് താൽക്കാലിക ചുമതല. ഡോ. സാബു തോമസ് വിരമിച്ച ഒഴിവിലേക്കാണ് നിയമനം.

സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ഗവർണറോട് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാതെ ഗവർണർ പുതിയ പാനൽ വേണമെന്ന നിർദേശം നൽകിയിരുന്നു.

ഡോ. എൽ സുഷമയ്ക്ക് മലയാളം സർവകലാശാല വിസിയുടെ താൽക്കാലിക ചുമതലയും നൽകിയിട്ടുണ്ട്. കാലടി സംസ്കൃത സർവകലാശാലയിലെ പ്രഫസർ ആണ് സുഷമ.