കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് സുധാകരൻ
Sunday, June 4, 2023 8:10 PM IST
തിരുവനന്തപുരം: അഴിമതി കാമറയ്ക്കെതിരേ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തുന്ന സമരത്തില്‍ ഇടതുപക്ഷക്കാരും ബിജെപിക്കാരും ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും അണിചേരണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്.
അഴിമതിയും ജനദ്രോഹവും മുഖമുദ്രയായ എഐ കാമറ പദ്ധതിയെ പ്രക്ഷോഭത്തിലൂടെയും നിയമപോരാട്ടത്തിലൂടെയും തോൽപ്പിക്കേണ്ടത് എല്ലാവരുടെയും ആവശ്യമാണ്.
മതിയായ സിഗ്നലുകളോ, തയാറെടുപ്പോ ഇല്ലാതെ നടപ്പാക്കിയ ചതിക്കെണിയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് സിപിഎമ്മിന്റെയും ബിജെപിയുടെയും അണികള്‍ ഓര്‍ക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.