കൊച്ചിയിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ തീപിടിത്തം; ഇരുപതോളം കാറുകള്‍ കത്തിനശിച്ചു
സ്വന്തം ലേഖകൻ
Sunday, June 4, 2023 12:03 PM IST
കൊച്ചി: കാര്‍ വര്‍ക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഇരുപതോളം കാറുകള്‍ കത്തി നശിച്ചു. കൊച്ചി കണ്ടെയ്നര്‍ റോഡിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വർക്ക്ഷോപ്പിലാണ് സംഭവം.
ഞായറാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുള്ള ട്രാന്‍സ്ഫോമര്‍ കത്തിയിരുന്നു. അതില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.