കുടുംബകലഹം; യുവതി മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നു
Sunday, June 4, 2023 2:23 PM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി മൂന്നു മക്കളെ കിണറ്റിലെറിഞ്ഞു കൊന്നതിന് ശേഷം വീടിനു തീവച്ചു.
മിര്‍സാപുര്‍ ജില്ലയിലെ സന്ത്നഗര്‍ പോലീസ് സ്റ്റേഷന് പരിധിയിലുള്ള പജ്ര ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. ആകാശ്(എട്ട്), കൃതി(രണ്ട്), അനു(ഒന്ന്) എന്നീ കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടത്.
ദിവസവേതന തൊഴിലാളിയായ അമര്‍ജിത്തും ഭാര്യ ചന്ദയും തമ്മില്‍ കുടുംബകലഹം പതിവായിരുന്നു. അത്തരമൊരു വഴക്കിനിടെയാണ് യുവതി കൊടുംക്രൂരത ചെയ്തത്.
സംഭവത്തിന് പിന്നാലെ യുവതി ഒളിവില്‍പോയി. പോലീസെത്തിയാണ് കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്. യുവതിയെ ഉടന്‍പിടികൂടുമെന്ന് പോലീസ് അറിയിച്ചു.