വയനാട്ടിൽ മിന്നലേറ്റ് യുവതി മരിച്ചു
Saturday, June 3, 2023 10:15 PM IST
വയനാട്: മേപ്പാടിയിൽ മിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി കല്ലുമല കൊല്ലിവയല്‍ കോളനിയിലെ സിനി(32) യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
ടെറസിന് മുകളില്‍ ഉണങ്ങാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. സിനിയെ ഉടന്‍തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.