അട്ടപ്പാടിയിൽ കാട്ടാനകൾ ഏറ്റുമുട്ടി; കുട്ടിയാന ചരിഞ്ഞു
Saturday, June 3, 2023 11:56 AM IST
പാലക്കാട്: അട്ടപ്പാടി പുതൂർ പഞ്ചായത്തിലെ ചാളയൂർ ആദിവാസി ഊരിന് സമീപം കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കുട്ടിയാന ചരിഞ്ഞു. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാർ തുരത്തിയിരുന്നു.
എന്നാൽ ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകൾ തമ്മിൽ കൊമ്പ് കോർക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി ഇന്നുതന്നെ സംസ്കരിക്കുമെന്ന് അധികൃതർ അറിയിച്ചു.