ബാ​ല​സോ​ർ: ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് ഒ​ഡീ​ഷ​യി​ൽ ഇ​ന്ന് ഔ​ദ്യോ​ഗി​ക ദുഃഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ത​ല​ത്തി​ൽ ഇ​ന്ന് യാ​തൊ​രു​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളും ന​ട​ത്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​റി​യി​ച്ചു.‌

പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കാ​ൻ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ചി​കി​ത്സാ ചെ​ല​വു​ക​ൾ സം​സ്ഥാ​നം വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ‌‌​യം, അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 207 ആ​യി ഉ​യ​ർ​ന്നു. 900 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​താ​യി റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചി‌​ട്ടു​ണ്ട്.