മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; ഏഴ് പേര് അറസ്റ്റില്‍
Friday, June 2, 2023 10:14 AM IST
മംഗളൂരു: മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം. കാസര്‍ഗോഡ് സ്വദേശികളായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
മംഗളൂരു ഉള്ളാള്‍ സോമേശ്വര്‍ ബീച്ചില്‍ വ്യാഴാഴ്ച രാത്രി 7.30ഓടെയായിരുന്നു സംഭവം. ഒരു കൂട്ടം ആളുകളെത്തി മൂന്ന് ആണ്‍കുട്ടികളും മൂന്ന് പെണ്കുട്ടികളുമടങ്ങിയ സംഘത്തോട് പേരു ചോദിച്ചു. ഇവര്‍ വ്യത്യസ്ത മതവിഭാഗത്തില്പെട്ടവരാണെന്ന് മനസിലാക്കിയതോടെ ആണ്‍കുട്ടികളെ മര്‍ദിക്കുകയായിരുന്നു.
മറ്റൊരു മതത്തില്‍പെട്ട സഹപാഠികളുമായി ബീച്ചില്‍ പോയത് എന്തിനാണെന്ന് ചോദിച്ചായിരുന്നു മര്‍ദനം. ബീച്ചിലുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ച് ഉള്ളാല്‍ പൊലീസ് എത്തി പരുക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ തലപ്പാടി, ഉള്ളാള്‍ സ്വദേശികളായ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകരാണെന്ന് പോലീസ് അറിയിച്ചു.