എറണാകുളത്ത് വീട്ടമ്മ തീകൊളുത്തി മരിച്ച നിലയിൽ
സ്വന്തം ലേഖകൻ
Thursday, June 1, 2023 2:13 PM IST
കൊച്ചി: എറണാകുളത്ത് വീട്ടമ്മയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. തിരുവാണിയൂർ സ്വദേശിനി സരള (63) ആണ് മരിച്ചത്. കടബാധ്യതയാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഒൻപത് ലക്ഷം രൂപയുടെ കടം ഇവർക്കുണ്ടായിരുന്നതായാണ് വിവരം. പഞ്ചാബ് നാഷണൽ ബാങ്ക് വീട്ടിൽ നോട്ടീസ് പതിപ്പിച്ചിരുന്നു.