കാഷ്മീരിൽ മണ്ണിടിച്ചിൽ; മുഗൾ റോഡ് അടച്ചു
Wednesday, May 31, 2023 6:34 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മുഗൾ റോഡ് അടച്ചു. വലിയ രീതിയിലുള്ള മണ്ണിടിച്ചിലാണ് ഇവിടെയുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
നേരത്തെ, ഏപ്രിലിൽ ജമ്മു കാഷ്മീരിലെ റെസിൻ, ഗന്ദർബാൽ ജില്ലയ്ക്ക് സമീപം മണ്ണിടിഞ്ഞ് ശ്രീനഗർ-സോനാമാർഗ് റോഡിലെ ഗതാഗതം തടസപ്പെട്ടിരുന്നു.