തുർക്കിക്ക് 10 കോടിയുടെ സഹായം അനുവദിച്ച് സർക്കാർ
Sunday, May 28, 2023 7:29 PM IST
തിരുവനന്തപുരം: ഭൂകന്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കുമായി പ്രഖ്യാപിച്ച സാന്പത്തിക സഹായം അനുവദിച്ച് സംസ്ഥാന സർക്കാർ. 10 കോടിയുടെ സഹായമാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയം വഴി ഇത് അനുവദിച്ച് നോർക്ക ഉത്തരവിറക്കി.
സംസ്ഥാന സർക്കാരിന് നേരിട്ടു തുർക്കിക്ക് പണം കൈമാറാനാകാത്തതിനാലാണ് വിദേശകാര്യ മന്ത്രാലയം വഴി പണം നൽകുന്നത്. ഇതുസംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു.