പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. പത്തനംതിട്ട വെട്ടൂർ സ്വദേശികളായ അഭിരാജ്, ഋഷി അജിത്ത് എന്നിവരാണ് മരിച്ചത്.

അഗ്നിശമനസേനയുടെ സ്ക്യൂബ ടീം എത്തിയാണ് കുട്ടികളെ മുങ്ങിയെടുത്തത്. ഉടൻ തന്നെ ഇരുവരെയും ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫുട്ബോൾ കളിക്കാൻ പോയിട്ട് തിരിച്ചുവരുന്നതിനിടെയാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്. ഇതിനിടെ രണ്ടുപേർ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ തന്നെയാണ് അഗ്നിശമനസേനയെ വിവരമറിയിച്ചത്.