"മിഷൻ അരിക്കൊമ്പൻ': ദൗത്യസംഘം സ്ഥലത്തെത്തി; കുങ്കിയാനകൾ തേനിയിൽ
Sunday, May 28, 2023 8:13 AM IST
കുമളി: കമ്പത്തെ ജനവാസമേഖലയിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പനെ ഉടന് മയക്കുവെടിവച്ച് പിടികൂടും. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ചുരുളിവെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര് കണ്ടെത്തി. ഇവർ ആനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ആനയെ മയക്കുവെടിവച്ച് പിടികൂടി വെള്ളമലയിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനായി കുങ്കി ആനകളെ തേനിയില് എത്തിച്ചു. മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങള് തുടങ്ങി. കമ്പത്ത് നിരോധനാജ്ഞ തുടരുകയാണ്.