പരാതികളും രേഖകളും കഴുത്തില്‍ തൂക്കി പഞ്ചായത്ത് ഓഫീസില്‍ മധ്യവയസ്കന് ജീവനൊടുക്കി
Friday, May 26, 2023 11:35 AM IST
മലപ്പുറം: പരാതികളും രേഖകളും സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയ ശേഷം മധ്യവയസ്കന് പുളിക്കൽ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു. റസാക്ക് പയമ്പ്രോട്ട് ആണ് ജീവനൊടുക്കിയത്. മൊയിന്‍ കുട്ടി വൈദ്യര് സ്മാരക സമിതി മുന്‍ സെക്രട്ടറി ആണ്.
സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി റസാക്ക് തര്‍ക്കത്തില്‍ ആയിരുന്നു. വിഷയം പരിഹരിക്കാന്‍ ഇദ്ദേഹം നിരവധി തവണ പരാതി നല്‍കുകിയിരുന്നു. എന്നാല്‍ ഇതില്‍ അനുകൂലമായി പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ല.
ഗ്രാമപഞ്ചായത്തുമായുള്ള തർക്കമാണ് തൂങ്ങിമരണത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി.