സിദ്ദിഖിന്റെ കൊലപാതകം; കാരണം വ്യക്തിവിരോധമാകാമെന്ന് മലപ്പുറം എസ്പി
Friday, May 26, 2023 11:49 AM IST
മലപ്പുറം: ഹോട്ടലുടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തിന് കാരണം വ്യക്തവിരോധമാകാമെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. കൂടുതല്‍ വിവരങ്ങള്‍ പ്രതികളെ വിശദമായ ചോദ്യം ചെയ്ത ശേഷമേ വ്യക്തമാകൂ എന്നും എസ്പി പറഞ്ഞു.
മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയിലാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. ഈ മാസം 18നോ 19നോ ആകാം സിദ്ദിഖ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ചെന്നൈയില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് രാത്രിയോടെ മലപ്പുറത്തെത്തിക്കുമെന്നും എസ്പി അറിയിച്ചു.