പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍: സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍
Thursday, May 25, 2023 10:32 AM IST
കൊച്ചി: മജിസ്ട്രേറ്റുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും മുന്നില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ നടപടികളുടെ പുരോഗതി സര്‍ക്കാര്‍ വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചേക്കും.
പ്രതികളെ ഹാജരാക്കുമ്പോള്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ എത്രയും വേഗം തയ്യാറാക്കി നടപ്പാക്കണം എന്ന് ഹൈക്കോടതി കഴിഞ്ഞതവണ നിര്‍ദേശിച്ചിരുന്നു. ഡോ. വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
എന്നാല്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അത്രയും സമയം അനുവദിക്കാന്‍ കഴിയില്ല എന്നായിരുന്നു കോടതിയുടെ നിലപാട്. ഇനിയും സമയം നല്‍കാനാവില്ലെന്നും, ഇതിനിടയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചിരുന്നു.