ഇറ്റലിയിലെ പ്രളയം; മരണസംഖ്യ 14 ആയി
Sunday, May 21, 2023 2:53 AM IST
റോം: വടക്കൻ ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 36,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.
37 നഗരങ്ങളെയും പട്ടണങ്ങളെയും ബാധിച്ച പ്രളയത്തിനിടെ 305 സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായി. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തിൽ നശിച്ചു.
പ്രളയത്തെത്തുടർന്ന് ഹിരോഷിമയിൽ നടക്കുന്ന ജി - 7 ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം നേരത്തെ മടങ്ങുമെന്നും രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്നും ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോണി അറിയിച്ചു.
രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നര ദിവസം കൊണ്ട് പെയ്തിറങ്ങിയതോടെയാണ് പ്രളയം രൂക്ഷമായത്. നദികൾ കരകവിഞ്ഞതോടെ റോഡുകളിലടക്കം വെള്ളം കയറിയിരുന്നു. വേനൽക്കാലത്ത് വറ്റിവരണ്ട് ജലക്ഷാമം നേരിട്ട മേഖലകളിലാണ് പ്രളയം നാശം വിതച്ചത്.