വ്യാജ വാർത്ത; ഒരു ലക്ഷത്തിലേറെ ഓൺലൈൻ അക്കൗണ്ടുകൾ പൂട്ടിച്ച് ചൈന
Thursday, May 18, 2023 7:01 AM IST
ബെയ്ജിംഗ്: വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു ലക്ഷത്തിലേറെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടിച്ച് ചൈന. ഏപ്രിൽ ആറു മുതൽ വ്യാജ വാർത്താ യൂണിറ്റുകളുടെയും വാർത്താ അവതാരകരുടെയും 107,000 അക്കൗണ്ടുകളും 835,000 വ്യാജ വാർത്താ വിവരങ്ങളും ഇല്ലാതാക്കിയതായി സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന് ഓഫ് ചൈന (സിഎസി ) അറിയിച്ചു.
വ്യാജ വാർത്തകളും കിംവദന്തികളും ഒഴിവാക്കുന്നതിന് സമൂഹ മാധ്യമങ്ങൾ പരിശോധിക്കുന്നത് ശക്മാക്കിയിരിക്കുകയാണ് ചൈന. സാമൂഹിക സംഭവങ്ങൾ, അന്താരാഷ്ട്ര സമകാലിക വിഷയങ്ങൾ തുടങ്ങിയ ചൂടേറിയ വിഷയങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകൾ തിരിച്ചറിഞ്ഞതെന്ന് സിഎസി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.
ചൈനീസ് സോഷ്യൽ മീഡിയയിലെ വാർത്താ പ്രചരണം ഇതിനകം തന്നെ ശക്തമായി നിയന്ത്രിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ചൈനയുടെ തീരുമാനം.