തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ ഇനി കെഎസ്ആർടിസി സർവീസും
Saturday, May 13, 2023 2:37 AM IST
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ യാത്രക്കാരുടെ സഞ്ചാരത്തിന് കെഎസ്ആർടിസിയും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്ലിംഗ് ഏജൻസിയായ ബേഡ്-ജിഎസ്ഇസിയുമായി കരാറിലേർപ്പെട്ടു.
ഏതെങ്കിലും ഒരു രാജ്യാന്തര വിമാനത്താവളത്തിനുള്ളിൽ സർവീസ് നടത്തുന്നതിന് കെഎസ്ആർടിസിക്ക് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. ബേഡ്-ജിഎസ്ഇസിയുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിച്ചു കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ഈ സർവീസ് നടത്തുന്നത്.
വോൾവോയുടെ നവീകരിച്ച ലോഫ്ലോർ എസി ബസാണു സർവീസിനായി ഉപയോഗിക്കുന്നത്.