ഓ​ട്ട​വ: അ​തി​വേ​ഗം പ​ട​രു​ന്ന കാ​ട്ടു​തീ അ​ണ​യ്ക്കാ​ൻ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ടി ക​നേ​ഡി​യ​ൻ പ്ര​വി​ശ്യ​യാ​യ ആ​ൽ​ബെ​ർ​ട്ട. കാ​ട്ടു​തീ നി​യ​ന്ത്രി​ക്കാ​ൻ സൈ​ന്യ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് കാ​ന​ഡ​യി​ലെ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രി​നോ​ട് ആ​ൽ​ബെ​ർ​ട്ട പ്രീ​മി​യ​ർ ഡാ​നി​യേ​ൽ സ്മി​ത്ത് അ​ഭ്യ​ർ​ഥി​ച്ചു.

കാ​ട്ടു​തീ പ​ട​ർ​ന്ന​തോ​ടെ ആ​ൽ​ബെ​ർ​ട്ട​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​വ​രെ 94 ഇ‌​ട​ങ്ങ​ളി​ലാ​ണ് കാ​ട്ടു​തീ ആ​ളി​പ്പ​ട​ർ​ന്ന​ത്. ഇ​തി​ൽ 27 ഇ​ട​ങ്ങ​ളി​ൽ തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​ണ്. നി​ര​വ​ധി വീ​ടു​ക​ൾ ക​ത്തി ന​ശി​ച്ചു. മേ​ഖ​ല​യി​ൽ നി​ന്ന് 29,000ലേ​റെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

തീ ​അ​ണ​യ്ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍. ക്യു​ബെ​ക്ക്, ഒ​ന്‍റാ​റി​യോ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ആ​ൽ​ബ​ർ​ട്ട​യി​ലേ​ക്ക് പ​റ​ന്നി​ട്ടു​ണ്ട്.