ഓ​ട്ട​വ: കാ​ട്ടു​തീ പ​ട​ർ​ന്ന​തോ​ടെ കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. അ​തി​ശ​ക്ത​മാ​യ കാ​ട്ടു​തീ​യി​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​നും 20 വീ​ടു​ക​ളും ക​ത്തി ന​ശി​ച്ചു. തീ ​അ​ണ​യ്ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ര്‍.

മേ​ഖ​ല​യി​ൽ നി​ന്ന് 25,000ലേ​റെ ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. ബോ​ട്ടി​ലും ഹെ​ലി​കോ​പ്ട​റി​ലു​മാ​ണ് ആ​ളു​ക​ളെ ര​ക്ഷി​ച്ച​ത്. കു​റ​ഞ്ഞ​ത് 122,000 ഹെ​ക്ട​ർ (301,000 ഏ​ക്ക​ർ) വ​നം ക​ത്തി​ന​ശി​ച്ചു.

എ​ഡ്‌​സ​ൺ ന​ഗ​ര​ത്തി​ൽ നി​ന്ന് ആ​ളു​ക​ളോ​ട് സു​ര​ക്ഷി​ത​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. അ​തി​വേ​ഗ​ത്തി​ലാ​ണ് കാ​ട്ടു​തീ പ​ട​ര്‍​ന്നു​പി​ടി​ക്കു​ന്ന​ത്.