അഞ്ചലില്‍ ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്
Thursday, May 4, 2023 11:03 AM IST
കൊല്ലം: അഞ്ചലില്‍ പോലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ വേണു, എഎസ്‌ഐ ശ്രീകുമാര്‍, സിപിഒ ആരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ ഏഴിനായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.