പ്രധാനമന്ത്രിക്കെതിരായ വിഷപാമ്പ് പരാമര്‍ശം; ഖാര്‍ഗെയ്ക്കെതിരെ തെര.കമ്മീഷന് പരാതി
Friday, April 28, 2023 3:55 PM IST
ബംഗളൂരു: പ്രധാനമന്ത്രിക്കെതിരായ വിഷപാമ്പ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടിയാണ് പരാതി.
വിഷയത്തില്‍ നടപടി വേണമെന്നും ഖാര്‍ഗെ മാപ്പു പറയണമെന്നും പരാതിയില്‍ പറയുന്നു. കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ ഗജേന്ദ്രഗഡില്‍ റാലിയില്‍ വച്ച് നടത്തിയ പരാമര്‍ശമാണ് ബിജെപി ആയുധമാക്കിയത്.
മോദി വിഷപാമ്പാണ്. വിഷമാണോ അല്ലയോ എന്ന് പരിശോധിക്കാന്‍ രുചിച്ചുനോക്കിയാല്‍ നിങ്ങള്‍ മരിക്കുമെന്നാണ് ഖാര്‍ഗെ പറഞ്ഞത്. ഇതില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.