അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കു​ന്ന​തി​ന് വ​ഴി​വ​ച്ച അ​പ​കീ​ർ​ത്തി പ​രാ​മ​ർ​ശ കേ​സി​ലെ അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് ഗീ​താ ഗോ​പി പി​ന്മാ​റി.

രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ അ​പ്പീ​ൽ ത​നി​ക്ക് പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് ഗീ​താ, കേ​സി​ൽ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് മ​റ്റൊ​രു ജ​ഡ്ജി​നെ നി​യ​മി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. എ​ന്നാ​ൽ എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്മാ​റി​യ​തെ​ന്ന് ജ​സ്റ്റീ​സ് ഗീ​താ വ്യ​ക്ത​മാ​ക്കി​യി​ല്ല.

ലോ​ക്സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ഹു​ൽ ഗാ​ന്ധി സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു. ഈ ​ഹ​ർ​ജി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് സ്റ്റേ ​ആ​വ​ശ്യ​വു​മാ​യി രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.